മാലിന്യം പൊതുസ്ഥലത്ത് ഇടരുതെന്നത് സാമൂഹ്യ ഉത്തരവാദിത്തമാണ്. അത് ഇവിടെയെന്നല്ല ലോകമെങ്ങും. നമ്മളൊക്കെ ഇതെത്രമാത്രം പാലിക്കുന്നുണ്ടെന്നും അതിൽ വരുന്ന വീഴ്ചയ്ക്ക് എത്രമാത്രം സാമ്പത്തിക നഷ്ടം വരാറുണ്ടെന്നും ആലോചിക്കാറുണ്ടോ. ചിലർ രാത്രിൽ റോഡ് സൈഡിൽ മാലിന്യം കൊണ്ടിട്ട് ചെറിയ പിഴത്തുകകൾ അടയ്ക്കുന്നത് ഒഴിച്ചാൽ അതൊരു വലിയ കുറ്റകൃത്യമല്ല പല രാജ്യങ്ങളിലും. എന്നാലി ഈ വാർത്ത മാലിന്യവുമായി ചെറിയ, അല്ല ബന്ധമില്ലാതെ തന്നെ അതിന്റെ പേരിൽ വലിയ വില കൊടുക്കേണ്ടി വന്നതിനെ കുറിച്ചാണ്.
യുകെയിലെ സ്കെഗ്‌നെസിലാണ് നമുക്ക് അസാധാരണമെന്ന് തോന്നുന്ന ഈ സംഭവം. 86 വയസ്സുള്ള റോയ് മാർഷ് നടന്നുപോകുമ്പോഴാണ് വഴിയേ പോയ വയ്യാവേലി എന്നൊക്കെ പറയാമോ എന്ന് പോലും ചിന്തിച്ചേക്കാവുന്ന സംഭവവികാസങ്ങൾ. ഈ സമയം കാറ്റിൽ പറന്നുവന്ന ഒരു ഇല അബദ്ധത്തിൽ അദ്ദേഹത്തിൻറെ വായിലായി. പെട്ടെന്നായതുകൊണ്ടും അസ്വസ്ഥത തോന്നിയ ആ മനുഷ്യൻ അത് അപ്പോൾ തന്നെ തുപ്പിക്കളഞ്ഞു. എന്നാൽ അദ്ദേഹം തുപ്പിയ ഇല വീണത് പൊതു ഇടത്തായിരുന്നു. പിന്നാലെ നഗരാധികൃതർ റോയ് മാർഷിന് പിഴ ഇട്ടു, 250 പൗണ്ട് ! അതായത് 30,229 രൂപ! സ്വന്തമായി നടക്കാൻ ബുദ്ധിമുട്ടുള്ള അദ്ദേഹം സ്ഥിരമായി വോക്കിംഗ് സ്റ്റിക്ക് ഉപയോഗിക്കാറുണ്ട്. മാത്രമല്ല, ഗുരുതരമായ ആസ്ത്മയും ഹൃദയസംബന്ധമായ അസുഖങ്ങളും ഉള്ളയാളാണ് റോയ് മാർഷ്.
പൊതുവഴിയിലൂടെ നടക്കുമ്പോൾ കാറ്റിൽ ഇല വായിലേക്ക് വീഴുകയായിരുന്നുവെന്നും, അത് പുറത്തേക്ക് ചുമച്ച് കളയുകയായിരുന്നുവെന്നും അദ്ദേഹം അധികൃതരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, സ്ഥലത്തെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റോയ് മാർഷിനെ സമീപിക്കുകയും, അദ്ദേഹം ബോധപൂർവ്വം നിലത്ത് തുപ്പുകയായിരുന്നെന്ന് വ്യാഖ്യാനിച്ചു. ഒപ്പം പ്രദേശത്തെ പരിസ്ഥിതി ചട്ടങ്ങൾ പ്രകാരം ഇത് കുറ്റകരമാണെന്നും വ്യക്തമാക്കി. ഇനി പൊതുസ്ഥലത്ത് തുപ്പുന്നവർ ഉൾപ്പെടെ ആ പ്രവൃത്തി എത്രയും പെട്ടെന്ന് ഒഴിവാക്കുന്നത് നല്ലതാണ്.