ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്‍ വ്‌ളാദിമിര്‍ പുടിന്‍. റഷ്യയുമായുള്ള എണ്ണവ്യാപാരം അവസാനിപ്പിക്കാന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള യു.എസ് ശ്രമങ്ങളെ പുടിന്‍ വിമര്‍ശിച്ചു. ഇന്ത്യയും മോദിയും ഒരിക്കലും അപമാനം സഹിക്കില്ല. തനിക്ക് മോദിയെ നന്നായി അറിയാം അദ്ദേഹം ഒരിക്കലും ഇത്തരം നടപടികള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എണ്ണവ്യാപാരമടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന സ്വതന്ത്ര നിലപാടിനെയും യുഎസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന മോദിയും നിലപാടിനെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സോച്ചി നഗരത്തിലെ റഷ്യന്‍ വിദഗ്ധരുടെ ഫോറമായ വാല്‍ഡായ് ഫോറത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.