Share this Article
News Malayalam 24x7
ഇന്ത്യ- പാക് സംഘര്‍ഷം; യു എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യയുടെ തീരുമാനം
വെബ് ടീം
posted on 15-05-2025
1 min read
India-Pakistan conflict

ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ യു എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യയുടെ തീരുമാനം. ഇതിനായി ഇന്ത്യന്‍ പ്രതിനിധി സംഘത്തെ തീരുമാനിച്ചു. അംബാസിഡര്‍ പി ഹരീഷാകും യു എന്‍ സുരക്ഷാ സമിതിയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുക. ഭീകരസംഘടനകളെ നിര്‍ണയിക്കുന്ന 1267 ഉപരോധ സമിതിയുടെ മോണിറ്ററിംഗ് സംഘത്തെ ഇന്ത്യന്‍ സംഘം കാണും. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട തെളിവുകള്‍ ഈ സംഘത്തിന് മുന്നില്‍ സമര്‍പ്പിക്കും. യു എന്‍ സുരക്ഷാ സമിതിക്ക് കീഴിലുള്ള ഓഫീസ് ഓഫ് കൗണ്ടര്‍ ടെററിസം, ഭീകരവാദ വിരുദ്ധ സമിതി എന്നീ സമിതികളെയും കണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘം തെളിവുകള്‍ ബോധ്യപ്പെടുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories