Share this Article
KERALAVISION TELEVISION AWARDS 2025
അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടി റെയിൽവേ; സർവീസ് തുടങ്ങുന്ന തീയതിയും സമയക്രമവും
വെബ് ടീം
posted on 15-10-2025
1 min read
AMRITHA EXPRESS

തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടി റെയില്‍വേ. നാളെ മുതല്‍ സർവീസ് നടത്തുമെന്ന് റെയില്‍വേ ഉത്തരവ് ഇറക്കി. രാമേശ്വരത്ത് പുതിയ പാമ്പന്‍ പാലം തുറന്നതോടെയാണ് അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്.16343/16344 തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് നാളെ മുതല്‍ 20.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 9.50ന് മധുരയില്‍ എത്തുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും.തിരിച്ച് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 4.55ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

രാമേശ്വരത്ത് എട്ടു ട്രെയിനുകളുടെ സര്‍വീസിനും അറ്റകുറ്റപ്പണിക്കും സൗകര്യമുള്ള പിറ്റ് ലൈനും സിഗ്‌നല്‍ സംവിധാനവും ഉള്ളതിനാല്‍ സാങ്കേതിക, ഗതാഗത പ്രശ്‌നങ്ങളുണ്ടാകില്ലെന്നത് നേട്ടമാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories