അറ്റക്കുറ്റപണിക്കായി ചെന്നൈയിലേക്ക് കൊണണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപാളികള്‍ തിരിച്ചെത്തിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കും. ദേവസ്വം ബോര്‍ഡ് ബെഞ്ച് ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അഡ്വക്കേറ്റ ജനറല്‍ നേരിട്ട് കേസില്‍ ഹാജരാകും. ഹര്‍ജി കോടതി പരിഗണിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ചെന്നൈയിലേക്ക് കൊണ്ടുപോയ ശ്രീകോവിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപാളി ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. അനുമതിയില്ലാതെ സ്വര്‍ണപാളി കൊണ്ടുപോയതില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടിയിരുന്നു. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണപാളി ഉരുക്കിയെന്നാണ് നിലവിലെ വിവരം.