ന്യൂഡൽഹി: ഡൽഹിയിൽ വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതിചെയ്യുന്ന ചാണക്യപുരിയിൽ പ്രഭാത സവാരിക്കിറങ്ങിയ തമിഴ്‌നാട് മയിലാടുതുറൈയിൽ നിന്നുള്ള കോൺഗ്രസ് എംപിയുടെ സ്വർണ മാല പൊട്ടിച്ചു.രാജ്യതലസ്ഥാനത്തെ അതിസുരക്ഷാമേഖലയിൽ വച്ചാണ് അക്രമി വനിതാ എംപി സുധാ രാമകൃഷ്‌ണന്റെ മാല പൊട്ടിച്ചത്. ഇവർക്ക് കഴുത്തിന് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്‌ച രാവിലെ ആറോടെയാണ് ബൈക്കിലെത്തിയ അക്രമി മാല പൊട്ടിച്ച് രക്ഷപ്പെട്ടത്.
അതിസുരക്ഷാമേഖലയിൽ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റെവിടെയാണ് സുരക്ഷിതത്വമുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് നൽകിയ പരാതിയിൽ എംപി ചോദിച്ചു. പൊലീസിനും പരാതി നൽകിയിട്ടുണ്ട്.