Share this Article
News Malayalam 24x7
ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം തകർത്ത് ഇറാന്റെ മിസൈൽ വർഷം; നിരവധി പേർക്ക് പരിക്ക്
വെബ് ടീം
posted on 19-06-2025
1 min read
tel aviv

ടെഹ്‌റാൻ: ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് ഉൾപ്പെടെ ഇസ്രയേലിലുടനീളം നിരവധി സ്ഥലങ്ങളിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം . ടെൽ അവീവിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുപ്പതോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തത്.

ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ സുരക്ഷാസേന അറിയിച്ചു.അതേസമയം സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം തകർന്നിട്ടും ഇസ്രയേൽ വിപണി തകരാതെ പിടിച്ചു നിന്നു. ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാഴാഴ്ച 4.26 ശതമാനം ഉയർന്ന് 6,311 എന്ന നിലയിലെത്തി. സംഘർഷം രൂക്ഷമായതിനുശേഷം, സൂചിക ഏകദേശം 14 ശതമാനം അഥവാ 800 പോയിന്റുകളാണ് ഉയർന്നത്.

ഇസ്രയേലിൽ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ വർഷം വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories