Share this Article
News Malayalam 24x7
അനില്‍ ആന്റണി ബി ജെ പി ദേശീയ സെക്രട്ടറി
Anil Antony BJP National Secretary

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എ.പി.അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ ബിജെപി സംഘടനാ സംവിധാനം തുടരുമെന്നാണ് സൂചന. 

പതിമൂന്ന് ദേശിയ ഉപാധ്യക്ഷന്മാരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എട്ടു ജനറല്‍ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍നിന്ന് ആരുമില്ല. പതിമൂന്നു ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലാണ് അനില്‍ ആന്റണി ഇടംപിടിച്ചത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories