ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ആശുപത്രി വിടും. മാര്‍പാപ്പ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങും. രണ്ടുമാസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാര്‍പാപ്പ ജെമെല്ലി ആശുപത്രിക്ക് മുന്നില്‍ വിശ്വാസികളെ ആശീര്‍വദിക്കും. ഫെബ്രുവരി 14ന് ആയിരുന്നു ശ്വാസതടസത്തെ തുടര്‍ന്ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.