Share this Article
KERALAVISION TELEVISION AWARDS 2025
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തുണച്ച് റഷ്യ
Sergei Ryabkov

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തുണച്ച് റഷ്യ. ഇറാന് നേരെയുള്ള ആക്രമണം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കുമെന്ന് റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി സെര്‍ജി റയാബ്കോവ് പറഞ്ഞു. അതേസമയം ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം ഏഴാം ദിനവും അയവില്ലാതെ തുടരുകയാണ്. ഇസ്രായേലില്‍ ഇറാന്‍ ദീര്‍ഘദൂര മിസ്സൈലായ സെജ്ജില്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ടെഹ്‌റാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചെന്നും ഇസ്രായേല്‍ വാദമുയർത്തി. സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഇടപെടല്‍ വൈകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഏത് സാഹചര്യത്തിലും കീഴടങ്ങില്ലെന്ന നിലപാടിലാണ് ഇറാന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories