Share this Article
News Malayalam 24x7
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും
Malayalam Actor Sreenath Bhasi Under Probe in Drug Case

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. കേസില്‍ അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഭാസിക്ക് നോട്ടീസ് നല്‍കും. അതിനുള്ളില്‍ കേസില്‍ അറസ്റ്റിലായ തസ്ലീമ, സുല്‍ത്താന്‍ അക്ബര്‍ അലി, ഫിറോസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങും.

അതേസമയം കേസില്‍ നേരത്തെ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ തസ്ലീമ ഭാസിയെ ഫോണില്‍ വിളിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭാസിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. പിടിയിലായ സുല്‍ത്താന്‍ അക്ബര്‍ അലി ഹൈബ്രിഡ് കഞ്ചാവിനൊപ്പം സ്വര്‍ണ്ണക്കടത്തും നടത്തിയിട്ടുള്ളതായും രാജ്യാന്തര കള്ളക്കടത്ത് റാക്കിന്റെ കണ്ണിയാണെന്നും സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories