Share this Article
News Malayalam 24x7
സ്‌കൂളില്‍ നിന്ന് ഇറങ്ങവേ മരം കടപുഴകി വീണു; ആറാം ക്ലാസുകാരി മരിച്ചു
വെബ് ടീം
posted on 03-07-2023
1 min read
SIXTH CLASS STUDENT DIES IN TREE FALL

കാസര്‍കോട്: കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ ആണ് മരിച്ചത്. ബി എം യൂസഫ്- ഫാത്തിമ സൈന ദമ്പതികളുടെ മകളാണ്. 

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണത്. മരത്തിന്റെ ചില്ല കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories