Share this Article
News Malayalam 24x7
ഹരിയാനയിലും ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ നാളെ
Counting of Assembly Elections

ഹരിയാനയിലും ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളായിരിക്കും.ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഇരു സംസ്ഥാനങ്ങളും. തീവ്രവാദ ആക്രമണങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് കശ്മീര്‍ പ്രത്യേക സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories