നിമിഷപ്രിയ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ.എ പോള്‍ ആണ് കോടതിയെ സമീപിച്ചത്. മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കണമെന്നാണ് ആവശ്യം. മൂന്ന് ദിവസം വാര്‍ത്തകള്‍ നല്‍കരുതെന്നും നിമിഷ പ്രിയയുടെ ആവശ്യപ്രകാരമാണ് ഹര്‍ജിയെന്നും പോള്‍ കോടതിയെ അറിയിച്ചു. പോള്‍ നേരിട്ടാണ് ആവശ്യം ഉന്നയിച്ചത്.
മാധ്യമങ്ങളുമായി സംസാരിക്കുന്ന അഡ്വ. സുഭാഷ് ചന്ദ്രനേയും, കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെയും വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ കോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി പണപ്പിരിവ് നടത്തുവെന്ന ആരോപണം പോളിനെതിരെ ഉയര്‍ന്നിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ പണമിടണമെന്ന്കാണിച്ച് പോള്‍ എക്‌സില്‍ പോസ്റ്റിട്ടിരുന്നു.
പണപ്പിരിവ് നടത്തുന്നില്ലെന്നും പോസ്റ്റ് വ്യാജമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.യമന്‍ പൗരനെ വിഷം കുത്തിവച്ച് കൊന്ന കേസിലാണ് നിമിഷ പ്രിയ വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ സര്‍ക്കാന്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.