Share the Article
News Malayalam 24x7
Personal Finance
Income Below ₹3 Lakh? Why You Still Might Be Required to File ITR
വരുമാനം 3 ലക്ഷത്തിൽ താഴെയോ? എങ്കിലും ITR ഫയൽ ചെയ്യണം ഇൻകം ടാക്സ് റിട്ടേൺ, അഥവാ ITR ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇതാ അടുത്തുവരികയാണ്. ഓഡിറ്റ് ആവശ്യമില്ലാത്തവർക്ക് 2025 സെപ്റ്റംബർ 15 ആണ് അവസാന ദിവസം. ഈ സമയത്ത് നമ്മുടെയെല്ലാം മനസ്സിൽ വരുന്ന ഒരു പ്രധാനപ്പെട്ട സംശയമുണ്ട്... "എൻ്റെ വരുമാനം വളരെ കുറവാണ്, ടാക്സ് ഒന്നും അടയ്ക്കാനുമില്ല, പിന്നെ ഞാനെന്തിനാണ് വെറുതെ ITR ഫയൽ ചെയ്യുന്നത്?" കാരണം, നിങ്ങളുടെ വാർഷിക വരുമാനം ടാക്സ് അടയ്‌ക്കേണ്ട പരിധിക്ക് താഴെയാണെങ്കിൽ പോലും, നിയമപരമായി നിങ്ങൾ ITR ഫയൽ ചെയ്യേണ്ട ചില സാഹചര്യങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം.
3 min read
View All
Unlock the Hidden Benefits of Your Salary Account You Never Knew About!
സാലറി അക്കൗണ്ട് കൊണ്ട് ഇത്രയും ഉപകരാങ്ങളോ? അറിയാതെ പോകരുത് ഇക്കാര്യം എല്ലാ മാസവും നമ്മുടെ ശമ്പളം കൃത്യമായി ബാങ്കിൽ എത്തുന്നുണ്ടല്ലോ, അല്ലേ? ആ അക്കൗണ്ടിനെയാണ് നമ്മൾ സാലറി അക്കൗണ്ട് എന്ന് പറയുന്നത്. ശമ്പളം വരാനും എടുക്കാനും ബില്ലുകൾ അടക്കാനും ഒക്കെ നമ്മളിത് ഉപയോഗിക്കുന്നു. ഒറ്റനോട്ടത്തിൽ ഒരു സാധാരണ ബാങ്ക് അക്കൗണ്ട് പോലെ തന്നെ.പക്ഷേ, ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ, നിങ്ങളുടെ ഈ സാലറി അക്കൗണ്ട് ശരിക്കും എത്രമാത്രം മൂല്യമുള്ളതാണെന്ന്? ഇത് വെറുതെ ശമ്പളം വരാൻ വേണ്ടി മാത്രമുള്ള ഒരു അക്കൗണ്ട് ആണോ? അല്ലേയല്ല! നിങ്ങളുടെ സാലറി അക്കൗണ്ട് ഒരു നിധിപേടകം പോലെയാണ്. നിങ്ങൾ അറിയാത്ത, ഒരുപക്ഷേ നിങ്ങളുടെ ബാങ്ക് പോലും നിങ്ങളോട് വിശദമായി പറഞ്ഞു തരാത്ത ഒരുപാട് എക്സ്ക്ലൂസീവ് ഓഫറുകളും നേട്ടങ്ങളും അതിലുണ്ട്. നമ്മളിൽ ഭൂരിഭാഗം പേർക്കും ഇതിനെക്കുറിച്ച് ശരിയായ ധാരണയില്ല എന്നതാണ് സത്യം. സാലറി അക്കൗണ്ടിൽ ഒളിഞ്ഞിരിക്കുന്ന സൂപ്പർ പവറുകളെക്കുറിച്ച് നോക്കാം .
3 min read
View All
RBI Mandates Malayalam Services and Faster Complaint Resolution for Banks in Kerala
ബാങ്കുകൾക്ക് ആർബിഐയുടെ കർശന നിർദ്ദേശം: ഇനി എല്ലാം മലയാളത്തിൽ, പരാതികൾക്ക് ഉടൻ പരിഹാരം റിസർവ് ബാങ്കിന്റെ നിയമം വളരെ വ്യക്തമാണ്. എല്ലാ ബാങ്കുകളും ഇടപാടുകാരുമായി ആശയവിനിമയം നടത്തേണ്ടത് അവർക്ക് മനസ്സിലാകുന്ന ഭാഷയിലായിരിക്കണം. ബാങ്ക് ശാഖകളിൽ നിങ്ങൾ കാണുന്ന എല്ലാ അറിയിപ്പുകളും അപേക്ഷാ ഫോമുകളും മറ്റ് രേഖകളും ഇംഗ്ലീഷിനും ഹിന്ദിക്കും ഒപ്പം നിങ്ങൾ താമസിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിലും നിർബന്ധമായും നൽകിയിരിക്കണം. അതായത്, കേരളത്തിലെ ബാങ്കുകളിൽ ഇതെല്ലാം മലയാളത്തിലും ലഭ്യമാക്കണമെന്നത് ഒരു നിയമമാണ്, അല്ലാതെ ഔദാര്യമല്ല. ഈയടുത്ത് ആർബിഐ ഈ നിയമം ഒന്നുകൂടി കർശനമാക്കിയിട്ടുണ്ട്. ബാങ്കുകൾ നിങ്ങൾക്ക് അയക്കുന്ന എല്ലാ കത്തുകളും സന്ദേശങ്ങളും ഇനിമുതൽ മൂന്ന് ഭാഷകളിലും ഉണ്ടായിരിക്കണം.
3 min read
View All
Severe Penalty for Wrong Info Under New ITR Rules
ശ്രദ്ധിക്കുക! പുതിയ ITR നിയമങ്ങൾ; തെറ്റായ വിവരങ്ങൾ നൽകിയാൽ കനത്ത പിഴ നിങ്ങൾ ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നവരാണോ? എങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക. തെറ്റായ കിഴിവുകൾ (deductions) അവകാശപ്പെടുകയോ വരുമാനം മറച്ചുവെക്കുകയോ ചെയ്താൽ ഇനി കനത്ത പിഴ ഈടാക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.നിയമലംഘകർക്ക് അടയ്‌ക്കേണ്ടി വരുന്ന നികുതിയുടെ 200% വരെ പിഴ, വർഷം 24% പലിശ, എന്തിന് സെക്ഷൻ 276C പ്രകാരം പ്രോസിക്യൂഷൻ നടപടികൾ വരെ നേരിടേണ്ടി വന്നേക്കാം. നികുതി അടക്കുന്നതിൽ കൃത്യതയും അനുസരണയും ഉറപ്പാക്കാനാണ് ഈ പുതിയ നീക്കം. അതിനാൽ, റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം.
4 min read
View All
Other News