Share the Article
KERALAVISION TELEVISION AWARDS 2025
Wayanad
 Twist in Pulpally Liquor & Explosives Seizure Case
പുൽപ്പള്ളിയിൽ മദ്യവും സ്ഫോടക വസ്തുക്കളും പിടിച്ച കേസിൽ വഴിത്തിരിവ് വയനാട് പുല്‍പ്പള്ളിയില്‍ കാറില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. അറസ്റ്റിലായ പുല്‍പ്പള്ളി സ്വദേശി തങ്കച്ചന്‍ നിരപരാധിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 15 ദിവസമായി വൈത്തിരി സബ്ജയിലില്‍ റിമാന്റിലാണ് തങ്കച്ചന്‍. കഴിഞ്ഞ മാസം 22 നാണ് തങ്കച്ചന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും തോട്ടയും 20 കുപ്പി മദ്യവും പിടിച്ചെടുത്തത്. തുടര്‍ന്ന് കേസില്‍ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ തങ്കച്ചനെ പാര്‍ട്ടിയുടെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി കള്ളക്കേസില്‍ കുടുക്കകായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം എസ് എപിക്ക് അടക്കം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞത്.
1 min read
View All
Wild Elephant Enters Meppadi Area Again
മേപ്പാടിയിൽ വീണ്ടും കാട്ടാന ഇറങ്ങി വയനാട് മേപ്പാടിയിൽ കാട്ടാന ശല്യം രൂക്ഷം. ഇന്നലെ രാത്രി വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. മേപ്പാടി പറക്കംവയലിലാണ് കാട്ടാന ഇറങ്ങിയത്. വന്യമൃഗ ശല്യം രൂക്ഷമായതിനെതിരെ നാട്ടുകാർ ഇന്നലെ മേപ്പാടിയിൽ റോഡും പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും കാട്ടാന ശല്യം ഉണ്ടായിരിക്കുന്നത്. ഫെൻസിങ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ഇതുവരെയായി ചെവിക്കൊണ്ടിട്ടില്ല. അതിനിടയാണ് മേപ്പാടി പറക്കംവയലിൽ വീണ്ടും കാട്ടാന ഇറങ്ങിയത്. കാട്ടാന ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ കേരള വിഷൻ ന്യൂസിന് ലഭിച്ചു.
1 min read
View All
Other News