Share this Article
KERALAVISION TELEVISION AWARDS 2025
വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ സംരക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി
Rahul Gandhi

വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ സംരക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി. മുണ്ടക്കൈ ചൂരല്‍മല ദുരന്തം വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണ മാറ്റണമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച  വീഡിയോയിലൂടെ പറഞ്ഞു.

അവധിക്കാലങ്ങില്‍ സഞ്ചാരികളുടെ ഇഷ്ട് കേന്ദ്രമായിരുന്നു വയനാട്. എന്നാല്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിനു പിന്നാലെ വയനാട്ടിലേക്കുളള സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്.

ഇത് വിനോദ സഞ്ചാരികളെ ആശ്രയിച്ചു ജിവിക്കുന്ന ഒരുപറ്റം ആളുകളെയാണ് ഇരുട്ടിലാക്കിയത്. ഈ സാഹച്യത്തില്‍ വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ സംരക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി മുന്നോട്ട് വന്നിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ഥന. മുണ്ടക്കൈ ചൂരല്‍മല ദുരന്തം വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണ മാറ്റണമെന്നായിരുന്നു രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ പങ്കുവെച്ച  വീഡിയോയിലൂടെ പറഞ്ഞത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories