Share this Article
News Malayalam 24x7
സംഘര്‍ഷാവസ്ഥ; കാലടി സംസ്കൃത സര്‍വകലാശാലയിൽ മൂന്നു ദിവസത്തേക്ക് അവധി
വെബ് ടീം
13 hours 33 Minutes Ago
1 min read
holiday

കാലടി: എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തെ തുടര്‍ന്ന് കാലടി സംസ്കൃത സര്‍വകലാശാലയിൽ അവധി. മൂന്നു ദിവസത്തേക്കാണ് സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ന് എസ്എഫ്ഐയും എബിവിപിയും തമ്മിൽ വലിയ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാലാണ് അടുത്ത മൂന്നു ദിവസത്തേക്ക് സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചത്. സര്‍വകലാശാല ജനറൽ സീറ്റിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.

20 യൂ യുസിമാരിൽ 17 എസ്എഫ്ഐ നേടി. വിജയാഹ്ലാദത്തിൽ പ്രകടനമായ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപിയുടെ കൊടി തോരണങ്ങൾ നശിപ്പിച്ചു. തുടർന്നാണ് സംഘർഷം ഉണ്ടായത്. പൊലീസ് ഇടപെട്ട് ഇരു കൂട്ടരെയും ശാന്തരാക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories