Share this Article
News Malayalam 24x7
എറണാകുളം മുന്‍ ആര്‍ടിഒക്കെതിരെ തട്ടിപ്പ് കേസ്
Ex-Ernakulam RTO

എറണാകുളം മുൻ RTO ആയിരുന്ന ജെർസൺ ടി.എം, ഭാര്യ റിയ ജെർസൺ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശി അൽ അമീന്റെ പരാതിയിലാണ് കേസ്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 

ബിസിനസ്സിൽ പങ്കാളി ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 75 ലക്ഷത്തോളം വിലവരുന്ന തുണിത്തരങ്ങൾ അൽ അമീനും അമ്മയും നടത്തിയിരുന്ന സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തു എന്നായിരുന്നു പരാതി. എറണാകുളം സെൻട്രൽ പൊലീസ്  സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. 


തുടർന്നാണ് പരാതിക്കാരൻ അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചത്. കോടതി ജെർസനും ഭാര്യക്കുമെതിരെ കേസ്സ് രെജിസ്റ്റെർ ചെയ്‌ത്‌ അന്വേഷണം നടത്താൻ എറണാകുളം  സെൻട്രൽ പൊലീസ് സ്റ്റേഷൻ SHO യ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories