കോട്ടയം: ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ നിയന്ത്രണം നഷ്ടമായ 108 ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞ് മെയിൽ നഴ്സിന് ദാരുണാന്ത്യം. ഇടുക്കി കാഞ്ചിയാറില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയെയുമായി പോയ ആംബുലന്‍സാണ് മറിഞ്ഞത്. കട്ടപ്പന സ്വദേശിയായ ജിതിന്‍ ആണ് മരിച്ചത്.അപകടത്തിൽ ആംബുലൻസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കാറിനും സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ മൂന്നു വാഹനങ്ങളിലായി ആശുപത്രിയിലേയ്ക്കി മാറ്റിയത്.
പരിക്കേറ്റ ആംബുലൻസ് യാത്രികരായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.