കഴിഞ്ഞ നാല് ദിവസമായി കിണറ്റിൽ കുടുങ്ങിയ പുലിയെ ഒടുവിൽ ജീവനോടെ പുറത്തെടുത്തു. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം. പുലർച്ചെ ഒരു മണിയോടെ കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുകയായിരുന്നു. പിന്നീട് പുലിയെ താമരശ്ശേരി റെയിഞ്ച് ഓഫീസിലേക്ക് മാറ്റി.
വനപാലകർ കിണറ്റിൽ നിന്ന് പുലിയെ പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. പുലിയെ കൂട്ടിലാക്കാൻ കോഴിയെ കിണറ്റിലിറക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പുലിയെ തിരിച്ചറിഞ്ഞത്. വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ പരിശോധിച്ച ശേഷം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പുലിയെ കാട്ടിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.