Share this Article
പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിനെതിരേ പരാതി നല്‍കി കുടുംബം
വെബ് ടീം
posted on 02-08-2025
1 min read
biriyani

കോഴിക്കോട്: ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. കോക്കല്ലൂരിലെ ഹോട്ടലിൽ നിന്നുമാണ്  ബാലുശ്ശേരി സ്വദേശിയായ ശ്രീമതി ബിരിയാണി വാങ്ങിയത്. ബിരിയാണി കഴിച്ചതിന് പിന്നാലെ ശ്രീമതിയുടെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ കൊച്ചുമകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയെ ബാലുശ്ശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്തിലും ആരോഗ്യവിഭാഗത്തിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories