Share this Article
News Malayalam 24x7
തിരുവനന്തപുരത്ത് കാറിടിച്ച് രണ്ട് പേര്‍ മരിച്ചു
Two people died in a car accident in Thiruvananthapuram

തിരുവനന്തപുരം പേരൂര്‍ക്കടയിൽ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. ശബരിമല തീ‍ത്ഥാടക‍രുടെ വാഹനം ഇടിച്ചാണ് പേരൂര്‍ക്കട വഴയിലയിൽ രണ്ട് പേര്‍ മരിച്ചത്. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയകുമാർ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. പ്രഭാതസവാരിക്ക് ഇറങ്ങിയ ഹരിദാസും വിജയകുമാറും ഇടിയുടെ ആഘാതത്തിൽ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു.

പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലാക്കി എങ്കിലും മറ്റു രണ്ടുപേരുടെ വിവരം അറിഞ്ഞിരുന്നില്ല.പിന്നീട് ഏറെ വൈകിയാണ് കുഴിയിൽ കിടന്നവരെ നാട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടൻ തന്നെ ഇരുവരെയും  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ യാത്ര ചെയ്തവരെ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories