Share this Article
News Malayalam 24x7
ഇടക്കൊച്ചിയിൽ ആന ഇടഞ്ഞു; വാഹനങ്ങൾ കുത്തിമറിച്ചിട്ടു
വെബ് ടീം
posted on 05-03-2025
1 min read
ELEPHANT

ഇടക്കൊച്ചിയിൽ ആന ഇടഞ്ഞു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്താണ് സംഭവം.ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. ആന വാഹനങ്ങൾ  തല്ലിത്തകർത്തു.ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ആറാട്ടിന് മുൻപ് ഇടഞ്ഞത്. ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. മൂന്ന് കാർ, ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ  എന്നിവ ആന തകർത്തു. തിടമ്പ് ഏറ്റുന്നതിനു മുൻപ് ആനയെ കുളിപ്പിക്കുന്നതിനായി സമീപത്തെ ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്. സംഭവത്തിൽ ആനയുടെ പാപ്പന് പരിക്കേറ്റു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories