Share this Article
News Malayalam 24x7
ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി, ഒപ്പം ഉണ്ടായിരുന്ന ആള്‍ നീന്തി രക്ഷപ്പെട്ടു.
Boat overturned and accident at Shankhumukham

തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന ഒരാളെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. രണ്ട് പേരാണ് അപകടസമയം വള്ളത്തിൽ ഉണ്ടായിരുന്നത്. 

ഇന്ന് രാവിലെ എട്ടരയോടെയാണ് മൽസ്യബന്ധനത്തിനായി വിഴിഞ്ഞത്തേക്ക് കൊണ്ട് പോയ വള്ളം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽ പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. അപകടസമയം വള്ളത്തിൽ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. തിരയിൽപ്പെട്ട് ശംഖുമുഖം സ്വദേശി മഹേഷിനെ കാണാതായി. അതേസമയം, ഒപ്പം ഉണ്ടായിരുന്ന വിൽസൺ നീന്തി രക്ഷപ്പെട്ടു.

കാണാതായ മഹേഷിനായുള്ള തെരച്ചിൽ ഊർജിതമാക്കി. മോശം കാലാവസ്ഥയും അടിയൊഴുക്കും കാരണം കടലിൽ പോകരുത് എന്ന് നിർദേശമുണ്ടായിരിക്കെയാണ് അപകടമുണ്ടായത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories