കാസർഗോഡ് തൃക്കരിപ്പൂർ കൈക്കോട്ട് കടവ് പി.എം.എസ്.എ പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരമ്പരാഗത ഹാജർ രേഖപ്പെടുത്തൽ രീതിക്ക് വിട നൽകി. സ്കൂളിൽ ഇനിമുതൽ പഞ്ചീങ് സംവിധാനം വഴിയായിരിക്കും ഹാജർ രേഖപ്പെടുത്തുന്നത്. ഇത് പൊതുവിദ്യാലയങ്ങൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായാണ് നടപ്പാക്കിയിരിക്കുന്നത്.
രാവിലെ സ്കൂളിലെത്തിയാൽ പതിവുപോലെ ഹാജർ വിളി കേൾക്കില്ല. പകരം, പഞ്ചിങ് യന്ത്രത്തിലൂടെയാണ് ഹാജർ രേഖപ്പെടുത്തുന്നത്. ഈ സംവിധാനം വഴി കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും സാങ്കേതികവിദ്യയുമായി പുതിയ തലമുറയെ ഒത്തുചേർക്കാനും സാധിക്കുമെന്ന് ഹെഡ്മാസ്റ്റർ വിനോദ് കുമാർ ബി. അറിയിച്ചു.
ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, ഡിജിറ്റലൈസ്ഡ് ലൈബ്രറി എന്നിവയും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ക്ലാസ് മുറികളിൽ ഇന്ററാക്ടീവ് പാനൽ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ലഹരി പോലുള്ള സാമൂഹിക വിപത്തുകൾക്കെതിരെ ഒരു പ്രതിരോധമെന്ന നിലയിലും ഈ സംവിധാനം പ്രയോജനകരമാണെന്ന് അധികൃതർ പറയുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ