Share this Article
News Malayalam 24x7
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോ ഇന്ന് പാലക്കാട്
Prime Minister Narendra Modi's Roadshow today in Palakkad

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ ഇന്ന് പാലക്കാട്. റോഡ്‌ഷോയില്‍ പങ്കെടുക്കാനായി രാവിലെ പത്തേകാലോടെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാടില്‍ പ്രധാനമന്ത്രി എത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം അഞ്ചുവിളക്കിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും ഹെഡ് പോസ്‌റ്റോഫീസ് വരെ ഒരു കിലോമീറ്റര്‍ റോഡ്‌ഷോയില്‍ പങ്കെടുക്കും. 30 മിനിറ്റുളള റോഡ്‌ഷോയില്‍ ഏകദേശം അമ്പതിനായിരം പേരെ അണി നിരത്താനാണ് ബിജെപി ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പാലക്കാട് നഗരം.          

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories