Share this Article
News Malayalam 24x7
വായ്പാ ആപ്പുകാരുടെ ഭീഷണി ; വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു
Threatened by loan sharks, housewife tried to commit suicide

കോഴിക്കോട് വായ്പാ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. കുറ്റ്യാടി സ്വദേശിനിയായ  25 കാരിയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. രണ്ടായിരം രൂപ വായ്പയെടുത്ത യുവതി ഒരു ലക്ഷം തിരിച്ചടച്ചിട്ടും വായ്പ ആപ്പുകാര്‍ ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നുവെന്നും ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് വിവരം. ലോണ്‍ ആപ്പുകാര്‍ ആവശ്യപ്പെട്ട പണം തിരികെ നല്‍കിയെങ്കിലും വീണ്ടും പണം വേണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് നല്‍കാന്‍ പണമില്ലെന്ന് യുവതി പറഞ്ഞതോടെ യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ഫോണിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് ഇതേ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് യുവതിയുടെ ആത്മഹത്യാ ശ്രമം. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ കുറ്റ്യാടി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories