Share this Article
Union Budget
ഭാവന കലർത്തി​ പറഞ്ഞതാണ്, പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചിട്ടില്ല -മലക്കംമറിഞ്ഞ്​ ജി. സുധാകരൻ
വെബ് ടീം
5 hours 14 Minutes Ago
1 min read
g sudhakaran

ആലപ്പുഴ: പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച്​ തിരുത്തിയെന്ന പരാമർശം നടത്തിയിട്ടില്ലെന്ന്​ മുൻമന്ത്രി ജി. സുധാകരൻ. കടക്കരപ്പള്ളിയിൽ സി.പി.ഐ കുടുംബസംഗമത്തിന്‍റെ ഉദ്​ഘാടനപ്രസംഗത്തിലാണ്​ വിവാദ പരാമർശത്തോട്​ പ്രതികരിച്ചത്​.എൻ.ജി.ഒ പൂർവകാല നേതൃസംഗമത്തിൽ പോസ്റ്റൽ ബാലറ്റിനെക്കുറിച്ച്​ ലേശം ഭാവന കലർത്തിയാണ്​ പറഞ്ഞത്​. അസംഭവ്യമായ ഒരുകാര്യം ചിലർ അങ്ങനെ ചെയ്യുന്നു​വെന്ന പ്രചാരണവേല നടക്കുമ്പോൾ അവർക്ക്​ ജാഗ്രത കൊടുക്കാൻ ചെറിയ ഭീഷണിയെന്ന നിലയിലാണ്​ അത്​ പറഞ്ഞത്​. ഒരു തെരഞ്ഞെടുപ്പിലും ആരും ബാലറ്റ്​ തിരുത്തുകയും തുറന്നുനോക്കിയിട്ടുമില്ല. അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥനോടും ഇത്തരം ഒരുസംഭവം നടന്നിട്ടില്ലെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​.

പോളിങ്​ ബൂത്തിൽ ചെയ്യുന്ന വോട്ടിന്‍റെ രഹസ്യം പോസ്റ്റൽ ബാലറ്റിനില്ല. ചില സംഘടനകളുടെ ഭാരവാഹികളാണ്​ അത്​ ശേഖരിക്കുന്നത്​. 20 വർഷം എം.എൽ.എയായിട്ടും ഒരിക്കൽപോലും കള്ളവോട്ട്​ ചെയ്യാൻ ആർക്കും പണം കൊടുത്തിട്ടില്ല. കമ്യൂണിസ്റ്റുകാർ പത്രം വായിച്ച്​ അഭിപ്രായം പറയരുത്​. വിവാദമില്ലാതെ നാട്​ മുന്നോട്ടുപോകില്ല. വാദപ്രതിവാദത്തിലൂടെയാണ്​ സമൂഹം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories