 
                                 
                        വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമേഖല വിദഗ്ധ സംഘം ഇന്ന് സന്ദര്‍ശിക്കും. ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സംഘമായിരിക്കും സന്ദര്‍ശനം നടത്തുക.
 ദുരന്തപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേയും അനുബന്ധ മേഖലകളിലേയും അപകടസാധ്യതകളും ദുരന്ത കാരണങ്ങളും അടക്കം സംഘം വിലയിരുത്തും. വിദഗ്ധ പരിശോധനക്കുശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. പ്രദേശത്ത് വാസയോഗ്യമാണോയെന്നും പരിശോധിക്കും.അതേസമയം ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും.  
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    