Share this Article
News Malayalam 24x7
മെഡിക്കൽ കോളേജ് - തൃശൂർ റൂട്ടിലോടുന്ന ബസ്സുകൾ റൂട്ട് തെറ്റിച്ച് ശക്തൻ സ്റ്റാൻഡ് വഴി പോകുന്നതിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
വെബ് ടീം
7 hours 12 Minutes Ago
1 min read
MVI

തൃശൂർ: മെഡിക്കൽ കോളേജ് - തൃശൂർ റൂട്ടിലോടുന്ന ബസ്സുകൾ റൂട്ട് തെറ്റിച്ച് ശക്തൻ സ്റ്റാൻഡ് വഴി പോകുന്നതിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.നിരവധി തവണ പിഴ ചുമത്തിയിട്ടും  വീണ്ടും റൂട്ട് തെറ്റിച്ച് സർവീസ് നടത്തിയ രണ്ടു ബസുകളുടെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന്  തൃശ്ശൂർ  ആർടിഒ എൻഫോമെന്റ് ഇൻസ്പെക്ടർ പി വി ബിജു പറഞ്ഞു. ഇന്നത്തെ പരിശോധനയിൽ പിടികൂടപ്പെട്ട KL 08 BH 7642- അരുവേലിക്കൽ,  KL48H8037 - സുജിമോൻ എന്നീ ബസ്സുകൾക്ക്  28,000 രൂപ പിഴ ചുമത്തി.

സമാന രീതിയിൽ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നും തൃശ്ശൂരിലേക്ക് വരുന്ന ബസ്സുകൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ മെട്രോ ഹോസ്പിറ്റൽ സ്റ്റോപ്പിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിലേക്ക് റൂട്ട് തെറ്റിച്ച് സർവീസ് നടത്തിയാൽ ഇതേ നടപടി തന്നെ ഉണ്ടാകുമെന്നും എംവിഐ  പി വി ബിജു പറഞ്ഞു. അസി: മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സുജിത്ത് R . അമൽ C S , എന്നിവരും പങ്കെടുത്ത ഇന്നത്തെ പരിശോധനയിൽ ആകെ 63 കേസുകളിൽ നിന്നായി 1,87000 രൂപ പിഴ ചുമത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories