Share this Article
News Malayalam 24x7
റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ഷോക്കേറ്റു മരിച്ചു
Retired sub-inspector died  in Thrissur

തൃശ്ശൂര്‍ അരിമ്പൂരില്‍  റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍  ഷോക്കേറ്റു മരിച്ചു.മനക്കൊടി ആശാരി മൂല സ്വദേശി പുളിക്കപറമ്പിൽ രാഘവൻ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ഇന്ന്  ഉച്ചക്ക് 12 മണിയോടെ  ആയിരുന്നു സംഭവം. 

വീടിനോട് ചേർന്നുള്ള പറമ്പിൽ വെള്ളം നനക്കാൻ പോയതായിരുന്നു ഉണ്ണികൃഷ്ണൻ. മോട്ടോർ ഓൺ ചെയ്യാനായി മോട്ടോർ ഷെഡിൽ ഷെഡിൽ കയറിയപ്പോൾ സർവീസ് വയറിൽ നിന്ന് ഷോക്കേറ്റതായാണ് നിഗമനം. 

ഏറെ നേരം കഴിഞ്ഞിട്ടും ഉണ്ണികൃഷ്ണനെ കാണാതായതോടെ അന്വേഷിച്ചെത്തിയ ഭാര്യയാണ് സംഭവം ആദ്യം കാണുന്നത്.തുടർന്ന് നാട്ടുകാർ ചേർന്ന് ഉണ്ണികൃഷ്ണനെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ നിന്നാണ് എസ്‌ഐ ആയി ഉണ്ണികൃഷ്ണൻ വിരമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories