Share this Article
News Malayalam 24x7
തമ്പാനൂർ KSRTC ബസ് ടെർമിനലിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നൽകിയ പ്രതി പിടിയിൽ
Defendant

തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നൽകിയ പ്രതി പിടിയിൽ. ആറ് ക്രിമിനൽ കേസുകളിൽ പ്രതിയും പത്തനംതിട്ട കോയിപ്പുറം സ്വദേശിയുമായ ഹരിലാലിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി മെട്രോയിൽ ബോംബ് ഭീഷണി മുഴക്കിയ കേസിൽ ഇയാളെ കൊച്ചി സെൻട്രൽ പൊലീസ് തെരയുന്നതിനിടെയാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. തമ്പാനൂരിലെ ബസ് ടെർമിനലിൽ ജോലിക്കുനിന്ന ഇയാളെ ഹോട്ടലിലെ കടയുടമ മർദ്ദിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ടെർമിനലിൽ വ്യാജ ബോംബ് ഭീഷണിയിറക്കിയതെന്ന് ഹരിലാൽ മൊഴിനൽകി. മാസങ്ങൾക്ക് മുമ്പ് കൊച്ചി മെട്രോയിൽ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ ജീവനക്കാർ ഹരിലാലിനെ മർദ്ദിച്ചിരുന്നു. ഈ വൈരാഗ്യമാണ് കൊച്ചിമെട്രോയിലും ബോംബ് ഭീഷണിയിറക്കിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories