Share this Article
KERALAVISION TELEVISION AWARDS 2025
ധോണിയിൽ റോഡരികിൽ കാർ കത്തി ഒരാൾ മരിച്ചു
വെബ് ടീം
11 hours 12 Minutes Ago
1 min read
car

പാലക്കാട്‌ ധോണിയിൽ കാർ കത്തി നശിക്കുകയും കാറിനകത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവം.കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. വേലിക്കാട് സ്വദേശിയുടെതാണ് കാർ. ആരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഫോറൻസിക് വിദഗ്ദർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. ആരാണ് കാറിനുള്ളില്‍ മരിച്ചത് എന്ന് വ്യക്തമല്ല. എന്നാല്‍ കാറുടമ പെട്രോൾ പമ്പിലെത്തി പെട്രോൾ വാങ്ങിയിരുന്നു എന്നാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories