കൊച്ചി: കേരള തീരത്ത് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ 1277.62 കോടിയുടെ ബാങ്ക് ഗാരണ്ടി കെട്ടാമെന്ന് മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി. കമ്പനി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. കമ്പനിയുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി. 9531 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന ആദ്യം നിലപാടെടുത്ത കമ്പനി പിന്നീട്133 കോടി നല്‍കാമെന്ന് അറിയിച്ചു. ഇതോടെ ഇടക്കാല ഉത്തരവ് ഭേദഗതി
ചെയ്ത കോടതി 1277 കോടി കെട്ടിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. തുക കെട്ടിവയ്ക്കാതെ കമ്പനിയുടെ MSC അക്കിറ്റേറ്റ എന്ന കപ്പല്‍ വിട്ടുകൊടുക്കേണ്ടതില്ലെന്ന ഉത്തരവ് നിലനില്‍ക്കുകയാണ്. ഇതോടെയാണ് ആദ്യ നിലപാടില്‍ നിന്ന് കമ്പനി പിന്നോട്ട് പോയത്. ബാങ്ക് ഗ്യാരണ്ടി കമ്പനി ഹൈക്കോടതി രജിസ്ര്ടാര്‍ക്ക് കൈമാറണം. അപകടം രാജ്യാതിര്‍ത്തിക്ക് പുറത്ത് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നും നഷ്ടപരിഹാരം തേടിയുള്ള അഡ്മിറാലിറ്റി സ്യൂട്ട് നിലനില്‍ക്കില്ലെന്നും സ്യൂട്ട് ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം.