Share this Article
News Malayalam 24x7
അടിമാലി ആനവിരട്ടിക്ക് സമീപം വാഹനാപകടം
Car accident near Adimali

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി ആനവിരട്ടിക്ക് സമീപം വാഹനാപകടം.കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.വാഹനയാത്രികര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി ആനവിരട്ടിക്ക് സമീപം അപകടത്തില്‍പ്പെട്ടത്.മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു 5 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ആനവിരട്ടിക്ക് സമീപത്തു വച്ച് നിയന്ത്രണം നഷ്ടമായ കാര്‍ പാതയോരത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.റോഡരികിലെ സുരക്ഷാ സംവിധാനം തകര്‍ത്ത് വാഹനം പാതയോരത്തെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.

വാഹനം വന്ന് പതിച്ച വീടിന്റെ ഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ചു.വാഹനയാത്രികര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.,ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേശിയപാത നവീകരണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളായിരുന്നു വാഹനം വന്ന് പതിച്ച വീട്ടില്‍ താമസിച്ച് വന്നിരുന്നത്.

വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ ദേശിയപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories