Share this Article
News Malayalam 24x7
അനധികൃത മദ്യവില്‍പ്പന നടത്തിയ രണ്ടുപേര്‍ പിടിയില്‍
Two people were arrested for selling illegal liquor

അനധികൃത മദ്യ വില്പന നടത്തിയ രണ്ടുപേരെ കുന്നംകുളം റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചിറമനേങ്ങാട് തങ്കമണി സെന്റർ സ്വദേശികളായ  53 വയസ്സുള്ള സുരേഷ് ബാബു,  58 വയസ്സുള്ള സുന്ദരൻ എന്നിവരാണ് പിടിയിലായത്..

കുന്നംകുളം എക്സൈസ് ഇൻസ്പെക്ടർ പി ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 30 കുപ്പി മദ്യം പിടികൂടി. പ്രതികൾ അനധികൃത മദ്യ വില്പന നടത്തുന്നുണ്ടെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ഡ്രൈഡേയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ ആർ രാജു, എസി ജോസഫ്, സിദ്ധാർത്ഥൻ, സുനിൽദാസ്, പ്രവന്റീവ് ഓഫീസർ സിവി സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ലത്തീഫ്, സതീഷ്,നിവ്യ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories