Share this Article
KERALAVISION TELEVISION AWARDS 2025
കോഴിക്കോട്ട് നാളെ കോൺഗ്രസ് ഹർത്താൽ
വെബ് ടീം
posted on 16-11-2024
1 min read
HARTHAL

കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ കോൺഗ്രസിന്റെ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഇന്നു നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘർഷം. വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങൾക്കുനേരെ അക്രമം നടന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിലാണു വോട്ടെടുപ്പ് നടന്നത്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണു മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണു വിമതര്‍ മത്സരിക്കുന്നത്. ആക്രമണത്തിനു പിന്നിൽ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്നു കോൺഗ്രസ് ആരോപിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories