Share this Article
News Malayalam 24x7
പത്തനാപുരം നഗരമധ്യത്തിലെ ഹൈമാസ്റ്റ് ലൈറ്റ് മാറ്റിസ്ഥാപിച്ചിട്ടുംതെളിയാത്തത് നഗരത്തെഇരുട്ടിലാക്കുന്നു
Pathanapuram city center's high mast light replaced, not lit, leaves city in darkness

കൊല്ലം പത്തനാപുരം നഗരമധ്യത്തിലെ ഹൈമാസ്റ്റ് ലൈറ്റ് മാറ്റിസ്ഥാപിച്ചിട്ടും തെളിയാത്തത് നഗരത്തെ ഇരുട്ടിലാക്കുന്നു. പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുനലൂര്‍ മൂവാറ്റുപുഴ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ലൈറ്റ് നീക്കം ചെയ്തിരുന്നത്. െൈലറ്റ് മാറ്റി കെഎസ്ടിപി പുതിയ ലൈറ്റ് സ്ഥാപിച്ചെങ്കിലും ഇതുവരെ അണഞ്ഞ അലറ്റ് കത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

സന്ധ്യയായി കഴിഞ്ഞാല്‍ നഗരം കൂരിരിട്ടിലാണ്.  പത്തനംതിട്ട , അടൂര്‍ ,കുന്നിക്കോട്, പുനലൂര്‍ എന്നീ ഭാഗത്തേക്കുള്ള ബസ് കാത്തിരിക്കുന്ന ജംഗ്ഷനും ഇരുട്ടിലാണ്.

ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ദൂരയാത്ര കഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ള സ്ത്രീകളടക്കമുള്ള യാത്രികരും വെളിച്ചമില്ലാതെ ബുദ്ധിമുട്ടുകയാണ്. 

രാത്രിയായാല്‍ ഇരുട്ടിന്റെ മറവില്‍ മദ്യപാനികളക്കമുള്ള സാമൂഹികവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച അടിത്തറയില്‍ വെളിച്ചമില്ലാത്തതും സൂചന ബോര്‍ഡുകളില്ലാത്തതും മൂലം ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ദിശ അറിയാതെ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടമുണ്ടാകുന്നതും പതിവാണ്.  പ്രശ്‌നത്തില്‍ എത്രയും വേഗം ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories