Share this Article
News Malayalam 24x7
പോളിങ് അവസാനമണിക്കൂറിൽ, 4.30pmവരെ 63.56%; ബൂത്തിൽ LDF - UDF സംഘർഷം; 2 പേർ പൊലീസ് കസ്റ്റഡിയിൽ
വെബ് ടീം
posted on 19-06-2025
1 min read
nilamboor

മലപ്പുറം: വിധിയെഴുത്തിന്റെ അവസാന മണിക്കൂറിലേക്ക് എത്തുമ്പോൾ  4.30pmവരെ 63.56% പോളിങ്. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തില്‍ സംഘര്‍ഷം. മഴയോട് മല്ലടിച്ച് വോട്ടർമാർ എത്തിക്കൊണ്ടിരിക്കുന്ന ചുങ്കത്തറയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 127,128,129 നമ്പര്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മണ്ഡലത്തിന് പുറത്തുള്ള ആളുകള്‍ സ്ഥലത്ത് എത്തുകയും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്ന ആരോപണമുയര്‍ന്നിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെട്ട് സംഘര്‍ഷം ഇല്ലാതാക്കി. പുറത്തുനിന്ന് എത്തിയെന്ന് പറയപ്പെടുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോളിങ് സമാധാനപരമായി പുരോഗമിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories