Share this Article
KERALAVISION TELEVISION AWARDS 2025
തൃശ്ശൂർ ചെങ്ങാലൂരിൽ വീശിയടിച്ച മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം
Lightning storm in Thrissur Chengalur; Widespread damage

ത്യശൂര്‍ പുതുക്കാട് ചെങ്ങാലൂര്‍ കുണ്ടുകടവ്, ആറ്റപ്പിള്ളി പ്രദേശങ്ങളില്‍ വീശി അടിച്ചു മിന്നല്‍ ചുഴലി. മിന്നല്‍ ചുഴലില്‍  വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നാല് വീടുകളിലും ഒരു കാറിന് മുകളിലും മരങ്ങള്‍ കടപുഴകി വീണു.

എസ്എന്‍ പുരം സ്വദേശികളയ പോള്‍,  അമ്മിണി,  മനോജ്, നന്തിപുലം സ്വദേശി അശോകന്‍ എന്നിവരുടെ വീടിന് മുകളിലാണ് മരം വീണത്..ശക്തമായ കാറ്റില്‍  മരങ്ങള്‍ വീണ് നിരവധി വൈദ്യുതി പോസ്റ്റുകളും കാറും തകര്‍ന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories