വയനാട് മേപ്പാടിയിൽ കാട്ടാന ശല്യം രൂക്ഷം. ഇന്നലെ രാത്രി വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. മേപ്പാടി പറക്കംവയലിലാണ് കാട്ടാന ഇറങ്ങിയത്. വന്യമൃഗ ശല്യം രൂക്ഷമായതിനെതിരെ നാട്ടുകാർ ഇന്നലെ മേപ്പാടിയിൽ റോഡും പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും കാട്ടാന ശല്യം ഉണ്ടായിരിക്കുന്നത്. ഫെൻസിങ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ഇതുവരെയായി ചെവിക്കൊണ്ടിട്ടില്ല. അതിനിടയാണ് മേപ്പാടി പറക്കംവയലിൽ വീണ്ടും കാട്ടാന ഇറങ്ങിയത്. കാട്ടാന ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ കേരള വിഷൻ ന്യൂസിന് ലഭിച്ചു.