Share this Article
News Malayalam 24x7
യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
 woman was found dead in the bathroom

കൊല്ലം കടയ്ക്കലില്‍ യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ യുവതിയുടെ കഴുത്തില്‍ കയറ് മുറുക്കിയതിന്റെ പാടുള്ളതായി കണ്ടെത്തി.

കുളിക്കാന്‍ കയറിയ മകളെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് കുളിമുറിയില്‍ ബോധരഹിതയായി കണ്ടെത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കല്ലറ തറട്ട ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുമ്മിള്‍ സ്വദേശികളായ ബിനു - ബിന്ദു ദമ്പതികളുടെ മകളാണ് അനന്യ പ്രിയ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories