Share this Article
News Malayalam 24x7
മാള കുഴൂരില്‍ പച്ചക്കറിക്കടയ്ക്ക് തീപിടിച്ചു
Massive Fire Breaks Out at Vegetable Shop in Mala Kuzhur

മാള കുഴൂരിൽ പച്ചക്കറിക്കടയിലുണ്ടായ വൻ തീപിടുത്തത്തിൽ കടയും സാധനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. കുഴൂർ സ്വദേശിയായ പോളിയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയ്ക്കാണ് പുലർച്ചെ തീപിടിച്ചത്.ഓണക്കാല വിപണി ലക്ഷ്യമിട്ട് കടയിൽ ഇറക്കിയിരുന്ന മുഴുവൻ പച്ചക്കറി സ്റ്റോക്കുകളും തീപിടുത്തത്തിൽ പൂർണ്ണമായി എരിഞ്ഞുതീർന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories