Share this Article
KERALAVISION TELEVISION AWARDS 2025
വാടക വീട്ടില്‍ നിന്നും നാലര കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതി അറസ്റ്റിൽ
Defendant

തൃശൂര്‍ മറ്റം ചേലൂരില്‍ വാടക വീട്ടില്‍ നിന്നും നാലര കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ പാലുവായ് സ്വദേശി മുബീറിനെ ഗുരുവായൂര്‍ പൊലീസും തൃശൂര്‍ സിറ്റി ഡാന്‍സാഫ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

മറ്റം ചേലൂരുള്ള ഒരു വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചു പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് വില്പന നടത്തുന്നുണ്ട് എന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്.

റെയ്ഡില്‍ വീടിന്റെ മുകളിലത്തെ നിലയില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന നാലര കിലോഗ്രാം കഞ്ചാവും തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് തുലാസും പൊലീസ് പിടിച്ചെടുത്തു.  അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി .വരുന്ന പുതുവത്സരാഘോഷം മയക്കുമരുന്ന് വിമുക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories