Share this Article
News Malayalam 24x7
തിരുവനന്തപുരം തുമ്പയിലെ ബോംബേറിന് പിന്നില്‍ ഗുണ്ടകളുടെ കുടിപ്പകയെന്ന് എഫ്‌ഐആര്‍
FIR that gangsters were behind the bomb attack in Tumba

തിരുവനന്തപുരം തുമ്പയിലെ ബോംബേറിന് പിന്നിൽ ഗുണ്ടകളുടെ കുടിപ്പകയെന്ന് പൊലീസ് എഫ്ഐആർ. ആക്രമണം നടത്തിയത് ഗുണ്ടാത്തലവൻ സുനിലും സംഘവുമെന്നാണ് എഫ്ഐആറിൽ പറയുന്നത്. 2020 ൽ സുനിലിന് നേരെ അഖിലും സംഘവും ബോംബെറിഞ്ഞതിന്റെ  വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം.

തുമ്പ നെഹ്റു ജംഗ്ഷന് സമീപം ഷമീർ എന്നയാളുടെ വീട്ടിലേക്കാണ് ബൈക്കിലെത്തിയ രണ്ടു പേർ കഴിഞ്ഞദിവസം ഉച്ചയോടെ ബോംബെറിഞ്ഞത്. ആക്രമണത്തിൽ ഷമീറിന്റെ സുഹൃത്തുക്കളായ അഖില്‍, വിവേക് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. അഖിലിന്റെ കൈക്ക് ഏറ്റ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ ഇരുവരും ക്രിമിനൽ കേസുകളിൽ പ്രതികളെന്നും പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. ഗുണ്ടാത്തലവൻ കഴക്കൂട്ടം സ്വദേശി സുനിലും സംഘവുമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. അഖിലിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും  പൊലീസ് പറയുന്നു. കേസിൽ പിടിയിലാകാനുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി തുമ്പ പോലീസ് വ്യക്തമാക്കി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories