കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിങ്ങിന് ഇരയായി. അത്തോളി ജിവിഎച്ച്എസ്എസില്‍ പ്ലസ് വണ്‍ കൊമേഴ്സിന് പഠിക്കുന്ന 16 കാരനാണ് റാഗിങ്ങിന് ഇരയായത്. രണ്ടുതവണ റാഗിങ്ങിന് ഇരയായെന്നും മർദ്ദിച്ചവർ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി പറഞ്ഞു. വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം ചാറ്റ് കേരളവിഷൻ ന്യൂസിന് ലഭിച്ചു. സംഭവത്തിൽ 5 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു .