Share this Article
News Malayalam 24x7
പോക്സോ കേസിലെ പ്രതി മദ്യലഹരിയില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
Complaint that accused in POCSO case assaulted and injured

പോക്‌സോ കേസിലെ പ്രതി മദ്യലഹരിയില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി.കണ്ണൂര്‍ സ്വദേശി ഷബി കുമാറാണ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്.

ബന്ധുവിന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഷബി കുമാര്‍ കണ്ണൂരില്‍ നിന്നും കാട്ടാക്കടയില്‍ എത്തിയത്.രാത്രി മകളോട് ഫോണില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ മദ്യ ലഹരിയില്‍ എത്തിയ സനീഷ് ആക്രമിക്കുകയും തലയില്‍ കല്ലുകൊണ്ടിച്ചു പരിക്കേല്‍പ്പിച്ചതായും ആണ് പരാതിയില്‍ പറയുന്നത്.

ഷബിയുടെ സഹോദരന്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജേഷ്ഠനെ കാണാന്‍ ആശുപത്രിയില്‍ പോയില്ല എന്ന കാരണം പറഞ്ഞാണ് ആക്രമിച്ചതെന്നാണ് പരാതി.ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രതി രക്ഷപ്പെടുകയായിരുന്നു.

ഷബിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോക്‌സോ കേസ് പ്രതിയായ സനീഷ് സമാനമായ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയില്‍ ഇയാള്‍ക്കെതിരെയുള്ള വിചാരണ നടന്നു വരുന്നതിനിടെയാണ് ആക്രമണം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories