Share this Article
News Malayalam 24x7
നവജാതശിശു മരിച്ചത് അനാസ്ഥ മൂലം എന്ന് ആരോപണം; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വീണ്ടും പ്രതിഷേധം
It is alleged that the newborn died due to negligence; Another protest at Alappuzha Medical College

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. 

പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാഞ്ഞതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതി വാര്‍ഡില്‍ വെച്ചാണ് പ്രസവിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്നാണ് യുവതി പറയുന്നത്.

പ്രസവത്തിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍  രാത്രി 12.30 ഓടെ കുഞ്ഞ് മരിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

അമ്പലപ്പുഴ കോണ്‍ഗ്രസ് ബോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലും, ബിജെപിയുടെ നേതൃത്വത്തിലും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ആശുപത്രിക്ക് മുന്നില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories