കണ്ണൂര്‍ പാട്യം പത്തായക്കുന്നിൽ നടുറോഡിൽ ബോംബ് സ്‌ഫോടനം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ റോഡിന് സമീപത്തെ രണ്ട് വീടുകളുടെ ജനല്‍ ചില്ലുകൾ തകര്‍ന്നു. ഉഗ്രഫോടനശേഷിയുള്ള സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ് പൊലീസ് നിഗമനം. സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബോംബ് പതിച്ച റോഡിലെ ടാർ ഇളകി മാറിയിട്ടുണ്ട്. ബോംബ് സ്‌കോഡും ഡോഗ് സ്‌കോഡും സ്ഥലത്ത് പരിശോധന നടത്തി.